Tuesday, June 30, 2009

കുമിള


ജീവിതം
വെറും ഒരു നീര്‍പോള പോലെയാണ്
എപ്പോഴും പൊട്ടി കാറ്റിനൊപ്പം
മുമ്പില്ലാത്ത പോലെ തുടച്ചു നീക്കപ്പെടുന്ന
നീര്‍കുമിള ,
ഓരോന്നും ഊതി വീര്‍പ്പിച്ചു
ഒരു കാറ്റിനൊപ്പം പറത്തിവിടുമ്പോള്‍
കുട്ടികള്‍ക്ക് എന്ത് ഉത്സാഹമാണെന്നോ
അവര്‍ക്കറിയില്ലല്ലോ
ഓരോ നീര്‍പോളയുടേയും
ആത്മാവിനെക്കുറിച്ച് .
അവര്‍ക്കറിയില്ലല്ലോ
വിങ്ങിപ്പൊട്ടുന്ന മനസ്സിനെക്കുറിച്ച്
അപ്പോഴും ചിരിച്ചു
കൊണ്ടിരിക്കുമവര്‍
പാറിപ്പറന്നു പോയതിന്‍റെ ചന്തത്തില്‍
പുതിയൊരെണ്ണം ഊതിയെടുക്കും.
ഓരോന്നായി മായുമ്പോള്‍
പുതിയൊരെണ്ണം പകരം വെച്ചു കൊണ്ടങ്ങിനെ
പകരം വെക്കാനാവാത്ത ഒരാത്മാവിനെ
കുറിച്ചോര്‍ക്കാതെ
അപ്പൊ ജീവിതവും
ഒരു കുമിളപ്പന്തു കളിയാണ്
ശൂന്യതയിലേക്ക് പറത്തിവിടുന്ന
അല്പായുസ്സ് മാത്രമുള്ള ഒരു കുമിള



1 comment:

Anonymous said...

അതെ ജീവിതം ഒരു നീര്‍കുമിള്ലയാണ് ...പാറി മറഞ്ഞു പോകുന്ന... ഒരു അല്പായുസുള്ള...ഒരു ശരീരിയുള്ള ഒരു ശരീരം !!!!!!